യുഎസിനെയും ചൈനയെയും മറികടക്കണം ;യാത്രാ വിമാനങ്ങളുടെ എണ്ണത്തില്‍ കരുത്താര്‍ജിച്ച് ഇന്ത്യ

air-india

മുംബൈ ; ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രാ വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന യുഎസിനെയും ചൈനയെയും മറികടക്കുക എന്ന ലക്ഷ്യത്തോടെ 1,080 യാത്രാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.

വ്യോമയാന രംഗത്തെക്കുറിച്ച് പഠനം നടത്തുന്ന സിഡ്‌നിയിലെ സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ (സിഎപിഎ) റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ആകാശക്കരുത്ത് വ്യക്തമാക്കുന്നത്.

രാജ്യത്ത് നിലവില്‍ 480 യാത്രാ വിമാനങ്ങളുണ്ട്‌. 880 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവ പിന്നീടെത്തും. കുറഞ്ഞനിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് കമ്പനികളാണു കുടൂതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന.

വരുന്ന ആഴ്ചകളില്‍ ജെറ്റ് എയര്‍വെയ്‌സും വിസ്താരയും കൂടി പൂര്‍ണതോതില്‍ സര്‍വീസ് തുടങ്ങുന്നതോടെ ഇന്ത്യയുടെ യാത്രാ വിമാനങ്ങളുടെ എണ്ണം നാലക്കം തൊടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി മാറിയിരുന്നു.

Top