കേരളത്തിൽ ജെയിൻ സർവ്വകലാശാലയുടെ മറവിൽ കോടികളുടെ തട്ടിപ്പ് !

കൊച്ചി :കര്‍ണ്ണാടക കേന്ദ്രമായ ജെയിന്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍ കൊച്ചി കേന്ദ്രമാക്കി വന്‍ തട്ടിപ്പ് നടക്കുന്നതായി ഞെട്ടിക്കുന്ന വിവരം.കേരള സര്‍ക്കാരിന്റെ അനുമതിയും എന്‍ ഓ സി യും വാങ്ങാതെ ഒന്നര വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഇവര്‍ ഓഫ് കാംപസ് എന്ന പേരിലാണ് ഈ തട്ടിപ്പ് കേന്ദ്രം ആരംഭിച്ചത്.

അംഗീകാരമുള്ള കോഴ്സുകളും യൂണിവേഴ്സിറ്റിയും ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമായി തട്ടിപ്പുകാര്‍ കോടിക്കണക്കിനു രൂപ കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. കര്‍ണ്ണാടകയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ‘ഡീംഡ് ടു ബി ‘യൂണിവേഴ്സിറ്റിയാണ് സര്‍ക്കാരിന്റെയും യു ജി സിയുടെയും ഹയര്‍ എജുക്കേഷന്റെയും അനുമതിയില്ലാതെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നത്.

‘ ജെയിന്‍ ഡീമ്ഡ് റ്റു ബി യൂണിവേര്‍സിറ്റി ‘എന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്‍പില്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നത് .

ജെയിന്‍ യൂണിവേര്‍സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാംപസിന് കേരള സര്‍ക്കാര്‍ എന്‍ഓസി നല്‍കിയിട്ടില്ലന്നും , അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പെട്ട് വഞ്ചിതരാകരുത് എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹയര്‍ എജുക്കേഷന്‍ സെക്രട്ടറി ഉഷാ ടൈറ്റസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട് . കേരള സര്‍ക്കാരില്‍ നിന്നും ചീര ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെയും മറ്റു സ്ഥാപനങ്ങളെയും വിശ്വസിപ്പിച്ചിരിക്കുകയായിരുന്നി തട്ടിപ്പുക്കാര്‍. ജെയിന്‍ യൂണിവെര്‍സിറ്റിയുടെ ഓഫ് കാംപസിന് ചീര നല്‍കിയിട്ടില്ല എന്ന ഹയര്‍ എജുക്കേഷന്‍ വകുപ്പ് പത്രക്കുറുപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട് .

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി തേടി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി നടത്തിപ്പുകാര്‍ ഹയര്‍ എജുക്കേഷന്‍ വകുപ്പിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നെങ്കിലും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലും സര്‍ക്കാരും അപേക്ഷ നിരസിക്കുകയും കേരള സര്‍ക്കാര്‍ ജെയില്‍ യൂണിവേര്‍സിറ്റിക്കെതിരെ നടപടി ആവശ്യപെട്ട് കൊണ്ട് യുജിസി കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു . സ്റ്റേറ്റ് ഗവണ്‍മെന്റ് ജെയില്‍ യൂണിവേര്‍സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാംപസ് നടത്താന്‍ എന്‍ഓസി നല്‍കിയിട്ടില്ലെന്നാണ് ഹയര്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഐ എ എസ് വ്യക്തമാക്കുന്നത് .

എന്നാല്‍ ഇപ്പോഴും രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും കേരളസര്‍കാരില്‍ നിന്നും ഓഫ് കാമ്പസ് നടത്താന്‍ തങ്ങള്‍ക്ക് എന്‍ഓസി ലഭിച്ചിട്ടുണ്ട് എന്നാണ് ജെയിന്‍ യൂണിവേര്‍സിറ്റിയുടെ നടത്തിപ്പുകാര്‍ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാതെ ഓഫ് കാമ്പസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ 2019 ല്‍ തന്നെ ഹയര്‍ എജുക്കേഷന്‍ വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ കൊച്ചി കേന്ദ്രം നടത്തിപ്പുകാരുടെ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന്റെ പേരിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി വാര്‍ത്ത പൂഴ്ത്തിവെക്കുകയായിരുന്നു .

യു ജി സിയുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാത്ത ഓഫ് കാമ്പസ് സ്ഥാപനം അടച്ചു പൂട്ടണമെന്ന ഹയര്‍ എജുക്കേഷന്‍ വകുപ്പിന്റെ ഉത്തരവിന് പുല്ലു വിലപോലും കല്‍പ്പിക്കാതെ കൊച്ചിയിലെ ഈ ഓഫ് കാമ്പസ് സെന്ററിലേക്ക് മുഖ്യധാരാ പത്ര മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ലക്ഷക്കണക്കിന് രൂപ നല്‍കി പരസ്യങ്ങള്‍ ചെയ്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വലയിലാക്കുന്ന സാഹചര്യവുമാണ് ഇപ്പോഴുമുള്ളത്.

നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടാനുള്ള നടപടി എടുത്താല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കൂ. മാത്രമല്ല ഈ ഓഫ് കാമ്പസ് സെന്ററിന് പിന്നില്‍ മനുഷ്യ കടത്തിന് ജയിലില്‍ കിടന്ന സംഘം ഉണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. സര്‍ക്കാര്‍ എന്‍ ഓ സി യും അനുമതിയും ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ,ഫ്രാന്‍ഞ്ചൈസി ഫീസ് പോലെ നിരവധി സ്ഥാപനങ്ങളില്‍ നിന്നായി കോടിക്കണക്കിനു രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസ്സിലാവുന്നത്.

ഇത് പോലെ അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങളാണ് പല അന്യ സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെയും, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ലോഗോയും സര്‍ക്കാര്‍ സ്ഥാപനം എന്ന് തോന്നിപ്പിക്കുന്ന പേരുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തി കൊണ്ടിരിക്കുന്നത് .സാമ്പത്തികമായ തട്ടിപ്പ് എന്നതിനൊപ്പം തന്നെ പതിയാരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതവും പ്രതീക്ഷകളും വെച്ചാണ് ഈ കൊള്ള സംഘങ്ങള്‍ പന്താടുന്നത് .

Top