കോടികളുടെ ഭൂമിതട്ടിപ്പ്; ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മക്കള്‍ ഇഡി നിരീക്ഷണത്തില്‍

ഡല്‍ഹി: 1034 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മക്കളായ പുര്‍വശിയും വിതിദയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. ഇവരുടെ ബിസിനസ് പങ്കാളിയായ സുജിത് പട്കറുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

പട്കറുമായി അടുത്ത ബന്ധമുള്ള പര്‍വീണ്‍ റാവത്ത് എന്നയാളെ ഇ.ഡി അറസ്റ്റ് ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മുന്‍ ഡയറക്ടറാണ് പര്‍വീണ്‍ റാവത്ത്. ഇവരെ ഇ.ഡി മുംബൈയില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.

കഴിഞ്ഞ 16 വര്‍ഷമായി മാഗ്പി ഡിഎപ്എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വൈന്‍ കമ്പനിയില്‍ സുജിത് പട്കറും സഞ്ജയ് റാവത്തിന്റെ മക്കളായ പുര്‍വശിയും വിതിദയും ബിസിനസ് പങ്കാളികളായിരുന്നു. പട്കറുടെ ഭാര്യയും സഞ്ജയ് റാവത്തിന്റെ ഭാര്യയും ഒന്നിച്ച് അലിബാഗില്‍ ഭൂമി വാങ്ങിക്കുകയും ചെയ്തിരുന്നതായി ഇ.ഡി പറയുന്നു.

 

 

Top