സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി:കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്നും 50,000 കോടി രൂപയുടെ വിഹിതം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ . 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവാണ് കേന്ദ്ര ബാങ്ക് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി നിയന്ത്രിച്ച് നിര്‍ത്തുന്നതിനു ള്ള ശ്രമങ്ങള്‍ക്ക് ധന സഹായമായി മാര്‍ച്ചില്‍ 10,000 കോടി രൂപയുടെ ഇടക്കാല വിഹിതം ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് നിലവില്‍ 50,000 കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്രത്തിന് ഇനി 40,000 കോടി രൂപ കൂടി ആര്‍ബിഐ അനുവദിക്കും. 45000 കോടി രൂപ ലാഭ വിഹിതം ലഭിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പ്രതീക്ഷിച്ചിരിക്കുന്നത്.

ആര്‍ ബി ഐ, പൊതുമേഖലാ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിഹിതമെന്ന് നില്ക്ക് 54817 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

Top