ലൈവ് ഷോ നടക്കുന്നതിനിടെ ട്രെയിനറുടെ കൈ കടിച്ചെടുത്ത് ചീങ്കണ്ണി

ബാങ്കോക്ക്: തായ്‌ലന്റ്‌ മൃഗശാലയിലെ ട്രെയിനറുടെ കൈ ചീങ്കണ്ണി കടിച്ചു.ലൈവ് ഷോക്കിടെയായിരുന്നു സംഭവം.ചിയാങ് റായില്‍ സ്ഥിതി ചെയ്യുന്ന ഫൊക്കതാര ചീങ്കണ്ണി ഫാമിലെ ട്രെയിനര്‍ക്കാണ് അപകടം സംഭവിച്ചത്‌.

ചീങ്കണ്ണിയുടെ വായില്‍ കൈയും തലയും ഇട്ടാണ് ലൈവ് ഷോ നടക്കുന്നത്. ഇത്തരത്തില്‍ ട്രെയിനറുടെ കൈ ചീങ്കണ്ണിയുടെ വായില്‍ കടത്തിയപ്പോഴാണ് അപകടം നടന്നത്. കൈ കൂടുതല്‍ അകത്തേക്കു കടത്തിയപ്പോഴാണ് ചീങ്കണ്ണി കടിച്ചത്. പ്രേക്ഷകരില്‍ ഒരാള്‍ ഷോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ട്രെയിനറുടെ അപകടം ഗുരുതരമല്ലെന്നും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും ഫാമിന്റെ ഉടമ പറഞ്ഞു. ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു അപടം എന്നും ഉടമ വ്യക്തമാക്കി. ഫാമിലെ ലൈവ് ഷോ കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

Top