‘നേര്‍കൊണ്ട പാര്‍വൈ’യുടെ റിവ്യൂവിനെതിരെ നേരെ രൂക്ഷവിമര്‍ശനം; ചിത്രത്തില്‍ സ്ത്രീ വിരുദ്ധത

ജിത്ത് കേന്ദ്ര കഥാപാത്രമായെത്തിയ നേര്‍കൊണ്ട പാര്‍വൈയുടെ റിവ്യൂവിനെതിരെ രൂക്ഷവിമര്‍ശനം. സിനിമാതാരങ്ങളടക്കം നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇപ്പോഴിതാ തമിഴ് സിനിമാ നിരൂപകരായ ആര്‍ എസ് ആനന്ദം, ജെ.ബിസ്മി, സി.ശക്തിവേല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ നിരൂപണമാണ് വൈറലാകുന്നത്.

‘വാലൈപ്പേച്ച്’ എന്ന യൂട്യൂബ് ചാനലിനുവേണ്ടിയാണ് മൂവരും ചിത്രത്തെ റിവ്യൂ ചെയ്യുന്നത്. അമിതാബ് ബച്ചന്‍ അഭിഭാഷകന്റെ വേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ. തമിഴില്‍ ആ വേഷം ചെയ്തത് അജിത്താണ്.

‘നേര്‍കൊണ്ട പാര്‍വൈയില്‍ പ്രത്യക്ഷപ്പെടുന്നത് സമൂഹത്തില്‍ ഉയര്‍ന്ന തട്ടില്‍ നില്‍ക്കുന്ന സ്ത്രീകളാണ്.’ ആര്‍.എസ് ആനന്ദം പറയുന്നു. ‘അവരോട് എനിക്ക് സഹതാപം തോന്നിയില്ല. കാരണം അവര്‍ പബ്ബില്‍ പോകുന്നു, മദ്യപിക്കുന്നു. 19-ാം വയസ്സില്‍ ആദ്യ സെക്സ്. പിന്നീട് രണ്ടുപേരുമായി വീണ്ടും സെക്സിലേര്‍പ്പെടുന്നു. ഇത്തരം സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചാലും എന്താണെന്നാകും ആളുകള്‍ കരുതുക. അത് ഈ സിനിമയുടെ ഒരു നെഗറ്റീവാണ്.’ ആനന്ദം പറയുന്നു

അതേസമയം റിവ്യൂവിനെ വിമര്‍ശിച്ച് നിരവധി താരങ്ങളും രംഗത്തെത്തി. ‘വാലൈപ്പേച്ച്’ നാണംകെട്ട സംസ്‌കാരമില്ലാത്ത മഞ്ഞപ്പത്രസംസ്‌കാരമാണ് വളര്‍ത്തിക്കൊണ്ടു വരുന്നത്. അവരില്‍ നിന്നും നിലവാരം പ്രതീക്ഷിച്ച് വെറുതെ സമയം കളയാതിരിക്കുന്നതാണ് നല്ലതെന്ന് നടന്‍ സിദ്ധാര്‍ഥ് റിവ്യൂവിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു.

Top