കള്ളം പ്രചരിപ്പിക്കുന്നതായി വിമര്‍ശനം; ഡല്‍ഹി റയട്‌സ് അണ്‍ ടോള്‍സ് സ്റ്റോറി എന്ന പുസ്തകം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബ്ലുംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ഡല്‍ഹി കലാപത്തെ കുറിച്ചുള്ള ഡല്‍ഹി റയട്‌സ് അണ്‍ ടോള്‍സ് സ്റ്റോറി എന്ന പുസ്തകം പിന്‍വലിച്ചു. പുസ്തകം സത്യത്തെ മറിച്ച് പിടിച്ച് കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയില്‍ കലാപത്തില്‍ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്ര അതിഥിയായി പങ്കെടുത്തത് വിവാദമായിരുന്നു.

എഴുത്തുകാരി സംഘടിപ്പിച്ച പരിപാടിയുമായി പ്രസാധകര്‍ക്ക് ബന്ധമില്ലെന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നു പിന്‍മാറുകയാണെന്നും ബ്ലുംസ്‌ബെറി ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Top