മുസ്ലിം ലീഗ് വിടാൻ ഒരുങ്ങി കുഞ്ഞാലിക്കുട്ടി ; രാജി ഭീഷണി മുഴക്കി !

കോഴിക്കോട്: രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് യോഗത്തിൽ വിമർശനം ഉയർന്നതിനെത്തുടർന്നാണ് നടപടി. താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്.

താൻ രാജി എഴുതി നൽകാൻ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎൽഎ കുറ്റപ്പെടുത്തി. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി.

അതേസമയം, കെ കെ രമ എംഎല്‍എക്കെതിരെ എം എം മണിയുടെ പരാമര്‍ശം മ്ലേച്ചകരമാണെന്ന് മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് അത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയാന്‍ എം എം മണി തയ്യാറാകണമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.

 

Top