രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ പോരെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ രണ്ടാം പിണറായി സര്‍ക്കാറിന് വീഴ്ച സംഭവിച്ചു എന്നും വിമര്‍ശനമുണ്ട്.

മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാന്‍ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

കെ റെയില്‍ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്.

Top