കള്ളുചെത്ത് തൊഴിലിനെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി എഐടിയുസി

കോഴിക്കോട്: പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് തകര്‍ക്കുകയാണ് ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്തതെന്ന് എഐടിയുസി പ്രതിനിധികള്‍. എഐടിയുസി പ്രതിനിധി സമ്മേളനത്തിലാണു സര്‍ക്കാരിനെതിരെ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. മദ്യ രാജാക്കന്മാരെ സഹായിക്കാനാണ് കള്ളുചെത്ത് വ്യവസായം തകര്‍ക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

കള്ളുഷാപ്പുകളുടെ ദൂരപരിധി നിബന്ധന എടുത്തു കളയണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉള്ളതാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മദ്യശാലകളുടെ കാര്യത്തില്‍ നിയമത്തില്‍ പല മാറ്റങ്ങളും വരുത്തിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.

കള്ള് വ്യവസായത്തിന്റെ പുനഃസംഘടനയ്ക്കും നവീകരണത്തിനും പര്യാപ്തമായ രീതിയില്‍ ടോഡി ബോര്‍ഡ് നടപ്പാക്കണമെന്നു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കള്ളുഷാപ്പുകളുടെ ദൂരപരിധി നിയമം റദ്ദു ചെയ്യാന്‍ കഴിയും വിധം പുതിയ മദ്യനയം പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

Top