തലസ്ഥാനത്ത് 6 പഞ്ചായത്തുകള്‍ കൂടി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് രോഗവ്യാപനം കൂടുതലുള്ള 6 പഞ്ചായത്തുകളെ കൂടി ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളിലുള്ള അഞ്ചുതെങ്ങ്, ബാലരാമപുരം, കരുംകുളം, കുളത്തൂര്‍, പൂവാര്‍, പുല്ലമ്പാറ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. നേരത്തെ ടിപിആര്‍ 34 % മുകളിലുള്ള 15 പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

 

Top