35 വയസ്സില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തേടി പുതിയ റെക്കോര്‍ഡ്

റോം: ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ്. യുവന്റസിനുവേണ്ടി തുടര്‍ച്ചയായ പത്താം മത്സരത്തിലും ഗോളടിച്ചതോടെയാണ് താരം ഈ നേട്ടത്തിന് അര്‍ഹനായത്. വെറോണയ്ക്കെതിരായ സീരി എ മത്സരത്തില്‍ ആയിരുന്നു റൊണാള്‍ഡോ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പക്ഷെ മത്സരത്തില്‍ ടീം 1-2ന് തോല്‍ക്കുകയായിരുന്നു ചെയ്തത്. തുടര്‍ച്ചയായ 10 കളികളില്‍ ഗോള്‍ നേടുന്ന ആദ്യ യുവന്റസ് കളിക്കാരനെന്ന തിളക്കമാര്‍ന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് താരത്തിന് 35 വയസ് തികഞ്ഞത്.

ഈ ലീഗില്‍ താരം ആകെ 20 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ സീസണില്‍ 10 കളികളില്‍നിന്നും 15 ഗോളുകളായിരുന്നു താരം സ്വന്തമാക്കിയത്. ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, ഫാബിയോ ക്വാഗ്ലിയാരെല്ല എന്നിവരാണ് തുടര്‍ച്ചയായ 11 കളികളില്‍ ഗോള്‍ നേടിയ സീരി എയിലെ കളിക്കാര്‍.

Top