താരവിസ്മയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ സമ്മാനിച്ചു

അബുദാബി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ്റ്റ്യാനോ സ്ഥിരമായി ദുബായിയില്‍ എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീസ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ആറു കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ കാര്‍ഡ് റെസിഡന്‍സി വീസ സമ്മാനിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നീക്കം അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായാണ്.

കായികതാരങ്ങള്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയവരില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. പത്തു വര്‍ഷമായിരിക്കും ഗോള്‍ഡന്‍ വീസയുടെ കാലാവധി.

Top