ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കുമെന്ന് റിപ്പോർട്ട്

ലോക ഫുട്ബോളിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിലെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. വലിയ പ്രതീക്ഷ നല്‍കിയെങ്കിലും റൊണാൾഡോ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. സീസണിൽ റോണോ യൂണൈറ്റഡിനായി 38 കളികളിൽ നിന്ന് 24 ഗോൾ നേടി.

37കാരനായ റൊണാൾഡോയ്ക്ക് അടുത്ത വർഷം വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുണ്ട്. പോര്‍ച്ചുഗീസുകാരനായ പരിശീലകന്‍ ജോസ് മൗറീഞ്ഞോ റൊണാള്‍ഡോയെ എ.എസ്. റോമയിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ നടത്തുന്നുണ്ട് . കരിയര്‍ തുടങ്ങിയ സ്പോര്‍ട്ടിംഗ് ലിസ്ബണിലേക്കോ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്കോ റൊണാള്‍ഡോ മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ചാംപ്യൻസ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമതായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെക്കുറിച്ച് റോണോ ആലോചിക്കുന്നത്.

Top