ചെൽസിയ്ക്കും നാപോളിയ്ക്കും പിന്നാലെ മാഞ്ചസ്റ്റർ വിടാനൊരുങ്ങി റൊണാൾഡോയും

മാഞ്ചസ്റ്റർ: ക്ലബ് വിടാനുള്ള ആഗ്രഹം മാഞ്ചസ്റ്റർ യുനൈറ്റഡ് അധികൃതരുമായി ചർച്ച ചെയ്ത് ക്രിസ്റ്റിയാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ തനിക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ ഓഫറുകൾ പരിഗണിക്കണമെന്ന് ക്രിസ്റ്റിയാനോ ക്ലബിന് മുന്നിൽ വെക്കുകയായിരുന്നു. മാഞ്ചസ്റ്ററിന് ചാംപ്യൻസ് ലീഗ് യോഗ്യത നേടാനായില്ലെന്നുള്ളതാണ് ക്രിസ്റ്റിയാനോയുടെ പ്രധാന പ്രശ്‌നം. ഈ സീസണിൽ ചാംപ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിൽ ക്ലബിലേക്ക് മാറാനാണ് ക്രിസ്റ്റ്യാനോ ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഇനി ഒരു വർഷത്തെ കരാർ കൂടിയുള്ള ക്രിസ്റ്റിയാനോ കഴിഞ്ഞ സീസണിൽ 24 ഗോൾ നേടിയിരുന്നു. ചെൽസി, നാപോളി എന്നീ ക്ലബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. ബയേൺ ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോകുന്നില്ലെന്നും വാർത്തകൾ വന്നു. മാഞ്ചസ്റ്ററിലെത്തുന്നിന് മുമ്പ് യുവന്റസിൽ മൂന്ന് സീസൺ കളിച്ചെങ്കിലും ഒരിക്കൽ പോലും ചാംപ്യൻസ് ലീഗ് കിരീടമുയർത്താൻ ക്രിസ്റ്റ്യാനോയ്ക്കായില്ല.

Top