Cristiano Ronaldo: Real Madrid forward not planning move

ന്യൂഡല്‍ഹി: കരാര്‍ അവസാനിക്കുന്നതുവരെ റയല്‍ മാഡ്രിഡില്‍ തുടരുമെന്നു പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തില്‍ റൊണാള്‍ഡോ അസ്വസ്ഥനാണെന്നും ഇതിനാല്‍ അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ റൊണാള്‍ഡോ നേരിട്ട് നിഷേധിച്ചിരിക്കുന്നത്. റയലില്‍നിന്നു വിട്ടൊരു കരിയറിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പെയിനില്‍ ആറു വര്‍ഷമായി ഞാന്‍ കളിക്കുന്നു. ആറു വര്‍ഷമായി ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുണ്ടായിരുന്നു. യുണൈറ്റഡില്‍ മികച്ച അനുഭവമാണ് ലഭിച്ചത്. എന്നാല്‍ അതിലും മികച്ചതാണ് ഇപ്പോള്‍ റയലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്-റൊണാള്‍ഡോ പറഞ്ഞു.

2018ലാണ് റൊണാള്‍ഡോയുടെ റയലുമായുള്ള കരാര്‍ അവസാനിക്കുന്നത്.

Top