Cristiano Ronaldo, Lionel Messi & Neymar on Ballon d’Or shortlist

സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക പുറത്ത് വന്നു. ലോകഫുട്‌ബോളിലെ മികച്ച താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടി.

ഇത് ആദ്യമായാണ് ബ്രസീലിയന്‍ താരമായ നെയ്മര്‍ ബാലന്‍ ഡി ഓറിന്റെ ചുരുക്കപട്ടികയില്‍ ഇടം നേടുന്നത്. ലൂയി സുവാരസ്, ഗാരത് ബെയ്ല്‍, ലെവന്‍ഡോവ്‌സ്‌കി എന്നീ പ്രമുഖതാരങ്ങളെ പിന്തള്ളിയാണ് നെയ്മര്‍ പട്ടികയില്‍ ഇടം നേടിയത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ക്രിസ്റ്റ്യാനോയാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. ബാഴ്‌സലോണന്‍ താരം മെസ്സി നാലുവട്ടമാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ജനുവരി 11ന് സൂറിച്ചില്‍ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കും.

Top