സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ ഫുട്ബോള്‍ രാജാവ്

മൊണാക്കോ: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍.

ലയണല്‍ മെസി‌യെയും ജിയാന്‍ ലുയിജി ബഫണിനെയും പിന്തള്ളിയാണ് റൊണാള്‍ഡോ മുന്നിലെത്തിയത്. ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ പുരസ്കാരം നേടുന്നത്.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരക്രമത്തിന്റ നറുക്കെടുപ്പു വേളയിലാണു യുവേഫയുടെ പ്രഖ്യാപനം.

മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തുര്‍ച്ചയായി രണ്ടാംതവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.

43873F4100000578-4820446-image-a-3_1503596959755

കഴിഞ്ഞ സീസണില്‍ 12 ഗോളുമായി റൊണാള്‍ഡോ ആയിരുന്നു ടോപ്‌സ്‌കോറര്‍.

ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ പങ്കെടുത്ത ടീമുകളുടെ 80 പരിശീലകരും യൂറോപ്യന്‍ സ്‌പോര്‍ട്‌സ് മീഡിയയിലെ 55 പത്രപ്രവര്‍ത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.

വോട്ടിങ്ങില്‍ രണ്ടാം സ്ഥാനം ബഫണിനാണ്. മെസിക്ക് മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ.

Top