ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എയിലെ മികച്ച താരം

മിലാൻ: യുവന്റ്‌സ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2–ാം വർഷവും ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ മികച്ച താരം. കഴിഞ്ഞ വർഷം കോവിഡ് മൂലം പുരസ്കാരമുണ്ടായിരുന്നില്ല. ഇത്തവണ 23 ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും യുവെ പോയിന്റ്‌ പട്ടികയിൽ 3–ാം സ്ഥാനത്താണ്.

യുവന്റ്‌സ് വനിതാ ടീമിന്റെ ഫോർവേഡ് ക്രിസ്റ്റ്യാന ഗിറെല്ലിയാണു മികച്ച വനിതാ താരം. കഴിഞ്ഞ സീസണിൽ 3–ാം സ്ഥാനത്തെത്തിയ അറ്റലാന്റെയാണു ടീം ഓഫ് ദി ഇയർ. പരിശീലകനുള്ള പുരസ്കാരം അറ്റലാന്റെയുടെ ജിയാൻ പിയെറോ ഗാസ്പെറിനി സ്വന്തമാക്കി.

Top