Cristiano Ronaldo hat-trick wins Club World Cup for Real Madrid

ടോക്യോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ ജപ്പാന്‍ ക്ലബായ കാഷിമ ആന്റ്‌ലേഴ്‌സിനെ 4-2നു കീഴടക്കി റയല്‍ ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചൂടി.

അധിക സമയത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ രണ്ടു ഗോളുകള്‍. നിശ്ചിത സമയത്ത് കളി 2-2 സമനിലയില്‍ നിന്നു. റയലിന്റെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടമാണിത്.

ആദ്യമായി ഫൈനല്‍ കളിക്കുന്നവരായിട്ടും കാഷിമ ആന്റ്‌ലേഴ്‌സ് കീഴടങ്ങിയതു സ്പാനിഷ് വമ്പന്‍മാരെ വിറപ്പിച്ചാണ്. ആതിഥേയരെന്ന നിലയിലാണ് അവര്‍ ടൂര്‍ണമെന്റിനു യോഗ്യത നേടിയതു തന്നെ.

ഒന്‍പതാം മിനിറ്റില്‍ കരിം ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് മുന്‍പും പിന്‍പുമായി ഗാകു ഷിബസാക്കിയുടെ രണ്ടു ഗോളുകള്‍ കളിയുടെ ഭാവം തന്നെ മാറ്റി.

60ാം മിനിറ്റിലെ പെനല്‍റ്റി റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെയാണ് റയലിനു ആശ്വാസമായത്. അധിക സമയത്ത് രണ്ടു തകര്‍പ്പന്‍ ഗോളുകളില്‍ റൊണാള്‍ഡോ കളി വിജയിപ്പിച്ചത്.

Top