ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കോവിഡ്

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ നായകന്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ഫ്രാന്‍സിനെതിരായ യുവേഫ ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി 90 മിനിറ്റും കളത്തിലിറങ്ങി കളിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച യുവേഫ നേഷന്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ റൊണാള്‍ഡോക്കായ്ക്ക് കഴിയില്ല.

ബുധനാഴ്ച്ച സ്വീഡനെതിരായ പോര്‍ച്ചുഗലിന്റെ മല്‍സരത്തിനായി തയ്യാറെടുക്കവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ് താരം. ഒരു വിധ രോഗലക്ഷണങ്ങളും താരത്തിന് പ്രകടമായിട്ടില്ലെന്നും ടീമില്‍ കോവിഡ് പോസിറ്റീവ് ആയ ഏക താരമാണ് ക്രിസ്റ്റ്യാനോ എന്നും ഫെഡറേഷന്‍ അറിയിച്ചു.

യുവന്റസില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന ബ്ലെയ്സ് മറ്റിയൂഡി, പൗളോ ഡിബാല, ഡാനിയേലെ റുഗാനി എന്നിവര്‍ക്കും മുന്‍ മാസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Top