മെസി ചാന്റ് നടത്തിയ അല്‍ ഹിലാല്‍ താരങ്ങളോട് ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ് സീസണ്‍ കപ്പ് ഫൈനലിനിടെ മെസി ചാന്റ് നടത്തിയ അല്‍ ഹിലാല്‍ താരങ്ങളോട് ക്ഷുഭിതനായി അല്‍ നാസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ ഗ്രൗണ്ടിലിറങ്ങിയപ്പോഴായിരുന്നു സ്റ്റേഡിയത്തില്‍ അല്‍ ഹിലാല്‍ ആരാധകര്‍ മെസി ചാന്റ് ഉയര്‍ത്തിയത്. തുടര്‍ന്നായിരുന്നു താരം ആരാധകരോട് കയര്‍ത്തത്.

മത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ റൊണാള്‍ഡോ ടണലിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് ഹിലാല്‍ ആരാധകര്‍ റൊണാള്‍ഡോക്ക് നേരെ ടവലുകള്‍ വലിച്ചെറിഞ്ഞു. അതിലൊരു ടവല്‍ എടുത്ത് തന്റെ സ്വകാര്യഭാഗത്ത് തുടച്ചശേഷം വലിച്ചെറിയുകയും ചെയ്തു. കിങ് ഫഹദ് സ്‌പോട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ അല്‍ഹിലാല്‍ രണ്ടു ഗോളുകളും നേടിയിരുന്നു. 17ാം മിനിറ്റില്‍ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോള്‍ നേടിയത്. 30ാം സലീം അല്‍ ദൗസരിയിലൂടെ അല്‍ ഹിലാല്‍ ലീഡ് ഇരട്ടിയാക്കി.

മെസി അല്ല താനാണിവിടെ കളിക്കുന്നതെന്നും താരം ആരാധകര്‍ക്ക് നേരെ തിരിഞ്ഞുനിന്ന് ഉറക്കെ പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫൈനല്‍ പോരില്‍ അല്‍ നസ്‌റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ ഹിലാല്‍ കപ്പുയര്‍ത്തി. മത്സരത്തിലുട നീളം റൊണാള്‍ഡോ ഗ്രൗണ്ടിലുണ്ടായിരുന്നെങ്കിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ താരത്തിന് യെല്ലോ കാര്‍ഡ് ലഭിക്കുകയും ചെയ്തു.

Top