രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രി പദം അവകാശപ്പെട്ട് സച്ചിൻ പൈലറ്റ് വിഭാഗം രംഗത്ത്

ജോദ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേയ്ക്കെന്ന് സൂചന. അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് സച്ചിൻ പൈലറ്റ് വിഭാഗം രംഗത്തെത്തി. അതേസമയം, സച്ചിനെ പൈലറ്റിനെ ചതിയൻ എന്ന് അശോക് ഗഹ്ലോട്ട് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാൻ അതിർത്തി എതാനും ദിവസങ്ങൾക്കുള്ളിൽ കടക്കും. പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് യാത്രയെ ചരിത്രമാക്കണം എന്നാണ് കോൺഗ്രസ് ദേശീയ നേത്യത്വത്തിന്റെ താത്പര്യം. എന്നാൽ, സച്ചിൻ പൈലറ്റ് – അശോക് ഗഹ്ലോട്ട് വാക്ക് പോര് ഈ സാഹചര്യത്തിൽ ദേശീയ നേത്യത്വത്തിന്റെ പ്രതിക്ഷകൾക്ക് വിലങ്ങ് തടിയാകുന്നു.

സച്ചിനെ ചതിയനെന്ന് വിളിച്ച് പ്രകോപിപ്പിച്ച് അശോക് ഗഹ്ലോട്ടിന്റെ നടപടിയിൽ ദേശിയ നേത്യത്വത്തിന് അത്യപ്തി ഉണ്ട്. പക്ഷേ പരസ്യമായി ഗഹ്ലോട്ടിനെ താക്കീത് ചെയ്യാൻ അവർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് സമ്മർദ്ദ തന്ത്രവുമായി സച്ചിൻ പൈലറ്റ് വിഭാഗം ഇന്ന് രംഗത്ത് എത്തിയത്. അവസാന വർഷ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നൽകണം എന്നാണ് ആവശ്യം.

Top