അഫ്ഗാനിലെ പ്രതിസന്ധികൾ സൈനികമായി പരിഹരിക്കാൻ കഴിയാത്തതെന്ന് ഖത്തർ

ദോഹ : അഫ്ഗാനിലെ നിലവിലെ ആഭ്യന്തര പ്രതിസന്ധികള്‍ സൈനികമായി പരിഹരിക്കാന്‍ കഴിയാത്തതെന്ന് ഖത്തര്‍. വിദേശ കാര്യാ കാബിനറ്റ് മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മറൈഖി ആണ് ഇക്കാര്യം അറിയിച്ചത്. ജനീവയില്‍ ഐക്യരാഷ്ട്ര സഭ യുടെ അഫ്ഗാന്‍ വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിലെ പ്രതിസന്ധിക്കു വിമതര്‍ക്ക് നേരെ ആയുധമുപയോഗിച്ചു കിഴ്പ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അര്‍ത്ഥ രഹിതമായ പ്രവര്‍ത്തിയാണെന്നും ഇക്കാര്യത്തില്‍ ഖത്തര്‍ സമവായ നിര്‍ദേശങ്ങളും പക്വതയാര്‍ന്ന സമീപനങ്ങളുമാണ് ഐക്യരാഷ്ട്ര സഭയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top