തിരുവല്ലയില്‍ ഗുണ്ടാ ആക്രമണം; ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട : തിരുവല്ലയില്‍ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.നിരണം മുണ്ടനാരിയിലാണ് ഗുണ്ടാ സംഘത്തിന്‌റെ വിളയാട്ടം. വീടുകയറി ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു.

മുണ്ടനാരി മണ്ണന്താനത്ത് വീട്ടില്‍ രഘുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച സംഘം രഘുവിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Top