ഓപ്പറേഷൻ ഡാർക്ക്‌ ഹണ്ടിൽ കുടുങ്ങി ക്രിമിനലുകൾ

പ്പറേഷൻ ഡാർക്ക്‌ ഹണ്ടിന്റെ ഭാഗമായി പത്തു ക്രിമിനൽ കേസുകളുള്ള വേങ്ങൂർ വേസ്റ്റ് നെടുംമ്പ സ്വദേശി അമലിനെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ആയുധം കൈവശം വയ്ക്കൽ, കൊലപാതകശ്രമം, കൊലപാതകം, അതിക്രമിച്ച് കടക്കൽ എന്നിങ്ങനെ നിരവധി കേസുകളാണ് ഇരുപത്തഞ്ചു വയസ് മാത്രം പ്രായമുള്ള പ്രതി കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് ചെയ്തത്. ഈ മാസം തന്നെ ഓപ്പറേഷൻ ഡാർക്ക്‌ ഹണ്ടിന്റെ ഭാഗമായി അഞ്ചു ഗുണ്ടകളെയാണ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്തത്. കുറുപ്പുംപടി എസ്. എച്. ഓ.കെ ആർ. മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.

Top