കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയോ ഹൃദയസ്തംഭനം മൂലമോ ആകാം: ആളൂര്‍

കോഴിക്കോട്: കൂടത്തായി കേസില്‍ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ വിശദീകരണവുമായി അഭിഭാഷകന്‍ ബിഎ ആളൂര്‍. പ്രതിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്‌സ് ജോളിക്കു വേണ്ടി ഹാജരായതെന്ന് അഡ്വ. ബി എ ആളൂര്‍ പറഞ്ഞു.

എന്നാല്‍ ആരാണ് കേസുമായി സമീപിച്ചത് എന്ന് പറയാനാകില്ല. സാഹചര്യ തെളിവുകള്‍ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങള്‍ കൊണ്ടോ ആകാം. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്. വിദേശത്ത് രാസ പരിശോധന നടത്തിയാല്‍ ആറു മാസത്തിനുള്ളില്‍ ഫലം ലഭിക്കില്ല. അതുകൊണ്ട് സമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.

Top