സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; ഫട്‌നാവിസിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീം കോടതി നോട്ടീസ്. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ മറച്ചു വച്ചതിന്റെ പേരിലാണ് ഫട്‌നാവിസിന് കോടതി നോട്ടീസ് അയച്ചത്. വിഷയവുമായ് ബന്ധപ്പെട്ട് ഫഡ്‌നാവിസിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേലാണ് കോടതി നടപടി.

അഭിഭാഷകനായ സതീഷ് ഉക്കെയാണ് ഫഡ്‌നാവിസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തട്ടിപ്പ്, മാനനഷ്ട കേസുകള്‍ 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് ഫഡ്‌നാവിസ് മറച്ചു വച്ചെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. നാഗ്പുര്‍ സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഫഡ്‌നാവിസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് മുഖ്യമന്ത്രി എന്ന നേട്ടം ഫഡ്‌നാവിസ് സ്വന്തമാക്കിയിരുന്നു.

Top