വ്യാജ അപ്പീല്‍: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

kalolsavam

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീലുകളുമായി ബന്ധപ്പെട്ട കേസില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. കമ്മീഷന്‍ അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് അപ്പീലുകള്‍ നിര്‍മിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും വ്യാജ അപ്പീലുകള്‍ കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത കമ്മീഷന്റെ നിലപാട് ഏറെ വിവാദമായിരുന്നു.

Top