ക്രൈം ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിരാ’; ഫസ്റ്റ് ലുക്ക് കാണാം

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അഞ്ചാം പാതിരാ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കുഞ്ചാക്കോ ബോബനും ശ്രീനാഥ് ഭാസിയും ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് തുടങ്ങിയവര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ട്. ഒരു ക്രൈം സീനാണ് പോസ്റ്ററിലെ ദൃശ്യം.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.

ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് മിിഥുന്‍ മാനുവല്‍ തോമസിന്റെ മറ്റ് ചിത്രങ്ങള്‍.

Top