കേരളത്തിന് അല്‍പം ആശ്വസിക്കാം, രാജ്യത്തെ കൊലപാതക നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍!

കേരളത്തില്‍ കൊലപാതങ്ങള്‍ വര്‍ഷങ്ങള്‍ തോറും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് രാജ്യത്തെ കൊലപാതക നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്.

2017ല്‍ ഒരുലക്ഷത്തില്‍ 0.8 ആണ് കേരളത്തിലെ കൊലപാതകനിരക്ക്. തൊട്ടുപിന്നില്‍ ജമ്മു -കശ്മീരാണ്. 1.2 നിരക്കാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്താകെ നടന്നത് 28,098 കൊലപാതകമാണ്. ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത് ഉത്തര്‍പ്രദേശിലാണ് -4,324 എണ്ണം. രാജ്യത്തുണ്ടായ മൊത്തം കൊലപാതകങ്ങളില്‍ 15.1 ശതമാനമാണിത്.

അരുണാചല്‍പ്രദേശ്(5.9), ജാര്‍ഖണ്ഡ്(4.3), ഹരിയാന(3.7) എന്നിവയാണ് കൂടിയ കൊലപാതകനിരക്കുള്ള സംസ്ഥാനങ്ങള്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയാണ് മുന്നില്‍.

Top