ലോകത്തെ വിറപ്പിച്ച ക്രൈം നോവല്‍ ജൂദാസിന്റെ ഇംഗ്ലീഷ് തര്‍ജമയെത്തുന്നു

ബ്രിട്ടന്‍: ലോകത്തെ വിറപ്പിച്ച ക്രിമിനല്‍ ജീവചരിത്രം ‘ജൂദാസ്: ഹൗ എ സിസ്‌റ്റേഴ്‌സ് ടെസ്റ്റിമണി ബ്രോട്ട് ഡൗണ്‍ എ ക്രിമിനല്‍ മാസ്റ്റര്‍ മൈന്‍ഡ്’ന്റെ ഇംഗ്ലീഷ് തര്‍ജ്ജമയെത്തുന്നു. നെതര്‍ലന്റ്‌സിലെ കുപ്രസിദ്ധ കുറ്റവാളി വില്ലം ഹോളീദാറിന്റെ ജീവിതത്തെ കുറിച്ച് സഹോദരി ആസ്ത്രിദ് എഴുതി 2 വര്‍ഷം മുന്‍പ് ഡച്ച് ഭാഷയില്‍ ഇറങ്ങിയ പുസ്തകത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

download

2016ല്‍ ഡച്ച് ഭാഷയില്‍ ജൂഡാസ് പുറത്തിറങ്ങി. അപസര്‍പ്പക കഥയെ വെല്ലുന്ന ജീവചരിത്രം നെതര്‍ലന്‍ഡില്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. ആ സ്വീകാര്യത ഇംഗ്ലീഷ് തര്‍ജ്ജമയ്ക്കും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രസാധകര്‍.

Top