ചങ്ങനാശ്ശേരിയില്‍ യുവാവ് ലോഡ്ജ് മുറിക്കുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍

hang

കോട്ടയം: യുവാവിനെ ലോഡ്ജ് മുറിക്കുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരിയില്‍ പൂച്ചമുക്കിലുള്ള ലോഡ്ജിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ വണ്ടാനം സ്വദേശി ബാദുഷയാണ് മരിച്ചത്.

ബാദുഷ ചങ്ങനാശേരിയില്‍ ജൂസ് കടയില്‍ ജോലിക്കാരനാണ്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നതായും പൊലീസ് പറഞ്ഞു. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Top