ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം; മുഖ്യപ്രതി പൊലീസ് പിടിയില്‍

കൊട്ടാരക്കര: ഇരണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സദാനന്ദപുരം നിരപ്പുവിള വീട്ടില്‍ കലേഷ് (37) ആണ് അറസ്റ്റിലായത്.

ആര്‍.എസ്.എസ്. ശാഖ നടത്തുന്നതിലുള്ള വിരോധത്തിന്റെ പുറത്ത് ഇരണൂര്‍ നിരപ്പുവിള യമുനമന്ദിരത്തില്‍ സുബിന്‍ദേവ്, സുഹൃത്ത് സൂരജ് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രതി സി.പി.എം. പ്രവര്‍ത്തകനാണെന്നാണ് പോലീസ് പറയുന്നത്. മുന്‍പും കൊലപാതക്കേസില്‍ പ്രതിയായിട്ടുള്ള കലേഷ് സംഭവത്തിനുശേഷം ഒളിവിലായിരുന്നു.

Top