ഫ്ടുബോള്‍ കളിയെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ ഫ്ടുബോള്‍ കളിയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ
വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉണ്യാല്‍ സ്വദേശി അക്ബര്‍ ബാദുഷക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ ചീനിച്ചിന്റെ പുരക്കല്‍ ഉനൈസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫുട്ബാള്‍ കളിയുമായി തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതി ഉനൈസ് നിരവധി അക്രമ കേസുകളില്‍ പ്രതിയാണ്

Top