വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

rape

ആഗ്ര: ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വിവാഹം നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ അയല്‍വാസിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു. 23 കാരിയാണ് പീഡനത്തിനിരയായത്.

മൂന്ന് പേരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. ബുധനാഴ്ച ഇവരുടെ കുടുംബാംഗങ്ങള്‍ അച്ച്‌ഹ്നെരാ പോലീസ് സ്‌റ്റേഷനില്‍ എത്തി യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. എന്നാല്‍ ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ യുവതി വീട്ടില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു.

അതിന് പിന്നാലെ തന്നെ വീടിന് സമീപത്ത് നിന്ന് തട്ടികൊണ്ടുപോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

യുവതിയെ അഗ്‌നിക്കിരയാക്കുമെന്ന് ഭീഷമിപ്പെടുത്തിയാണ് ബലാത്സംഗം നടത്തിയത്. പെണ്‍കുട്ടിയുടെ തലയിലും കൈകളിലും പൊള്ളലിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട അയല്‍വാസി ഉള്‍പ്പെട്ടടെയുള്ളവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top