തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി; വൈരാഗ്യമെന്ന് പൊലീസ്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറായി സ്വദേശിയായ യൂസഫ് ആണ് വീട്ടില്‍ കയറി ഭാര്യയെ കൊന്നത്.

വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്നാണ് യൂസഫ് ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയത്. യൂസഫും ഭാര്യ സുലേഖയും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലാണ്.

Top