കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍

കത്ത് വിവാദത്തില്‍ വ്യാജരേഖ ചമയ്ക്കലിനെതിരായ വകുപ്പടക്കം ചുമത്തി ക്രൈം ബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍. മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

മേയര്‍ ആര്യ രാജേന്ദ്രനെയും തിരുവനന്തപുരം നഗരസഭയെയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തുന്നതിനുവേണ്ടി തയ്യാറാക്കിയ കത്ത് എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കത്ത് മേയര്‍ സ്ഥലത്തില്ലാത്തപ്പോള്‍ തയ്യാറാക്കിയതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെ മേയര്‍ ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മേയര്‍ ഡല്‍ഹിയിലായിരുന്നു. മേയര്‍ സ്ഥലത്തില്ലാത്തപ്പോള്‍ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തു കൃത്രിമം കാണിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും ആര്യാ രാജേന്ദ്രന്റെയും മൊഴി നേരത്തെ ക്രൈം ബ്രാഞ്ചെടുത്തിരുന്നു. പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു കത്ത് ആദ്യം പ്രത്യക്ഷപ്പെട്ടത്.

Top