മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂര്‍ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവര്‍ സംഘത്തില്‍ ഉണ്ടാകും.

കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പ്രതിയായ പൊലീസുകാരന്‍ ഒളിവില്‍ പോയിരുന്നു.

അഭിലാഷിനെ പിടികൂടാത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതല്‍ 11 വരെ ഒപികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. രാവിലെ 10 മുതല്‍ 11 വരെ ഒപി നിര്‍ത്തിവച്ച് പ്രതിഷേധ യോഗം നടത്തും.

Top