എറണാകുളം: കരുവന്നൂരില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണത്തിന് രേഖകള്‍ മഹസിറിന്റെ ഭാഗമാക്കണം. എല്ലാ രേഖകളും കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തമ്മിലടിക്കാനുള്ള നേരമല്ലെന്ന് ഇഡി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് നടപടി അപക്വമാണ്. നിക്ഷേപകര്‍ സൈസൈറ്റികള്‍ക്ക് മുന്നില്‍ യാചിക്കുകയാണ്.ജീവിത സമ്പാദ്യം നഷ്ടമായവരാണിവര്‍. ഇഡി അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ്. 55 അപേര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും, രേഖകള്‍ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.
അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ എസ്. ഭാസുരാംഗനെതിരെ ഒടുവില്‍ നടപടിയുമായി സിപിഐ നേതൃത്വം. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കികൊണ്ടാണ് നടപടി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്.