എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

suicide 2

ന്യൂഡല്‍ഹി: എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസിന്റെ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കിയിരിക്കുകയാണ്.

ജൂലൈ 13നാണ് എയര്‍ ഹോസ്റ്റസ് അന്‍സിയ ബത്രയെ ഡല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പായി അവര്‍ വാട്‌സ്ആപ്പിലൂടെ തന്റെ ഭര്‍ത്താവ് തന്നെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. സംഭവം പൊലീസിനെ അറിയിക്കണമെന്നും സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബത്രയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Top