സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിലല്ല കേസെടുത്തതെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ഇഡിക്കെതിരായി കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയില്‍ അല്ലെന്ന് ക്രൈംബ്രാഞ്ച്. അഭിഭാഷകനായ സുനില്‍ നല്‍കിയ പരാതിയിലാണ് കേസ്. പരാതിയില്‍ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരുന്നുവെന്നും അഭിഭാഷകന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം.

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം.

Top