മോന്‍സന്റെ പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്മണനെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണന്‍ എന്ന് ക്രൈം ബ്രാഞ്ച്. ഐ ജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയെന്ന്, ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ സുപ്രധാന തെളിവുകള്‍ കിട്ടിയെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച്, ഐ ജി അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ട്. ഐ ജി യുടെ ആയുര്‍വേദ ചികിത്സയിലും മെഡിക്കല്‍ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്പെന്‍സറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

Top