മരംമുറി: ക്രൈം ബ്രാഞ്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. മരം മുറിയുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ഗിരിജ, അണ്ടര്‍ സെക്രട്ടറി ശാലിനി, സെക്രട്ടറിയറ്റ് അസിസ്റ്റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മരം മുറിയ്ക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ജോയിന്റ് സെക്രട്ടറി നേരത്തെ ഫയലില്‍ എഴുതിയിരുന്നു.

നേരത്തെ മരംമുറി ഫയല്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അവധിയില്‍ ഉള്ള ശാലിനിയെ ഹയര്‍ സെക്കണ്ടറി വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറി വിഷയത്തിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു.

Top