കൊച്ചി: പി. പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മഅദനി ചികില്‍സയില്‍ കഴിയുന്ന ബംഗലൂരുവിലെ ആശുപത്രിയിലെത്തിയായിരുന്നു മൊഴിയെടുക്കല്‍.
ഇരുവരെയും വധിക്കാന്‍ മഅദനി ആവശ്യപ്പെട്ടിരുന്നെന്നും അതിനായുളള ഗൂഡാലോചന നടന്നെന്നും മാറാട് അഷ്‌റഫ് എന്നയാള്‍ മൊഴി നല്‍കിയിരുന്നു. ആറുമാസത്തിനുളളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴിയെടുത്തത്.
എന്നാല്‍ തനിക്കൊന്നും അറിയില്ലെന്നും ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നുമാണു മഅദനി മൊഴി നല്‍കിയിത്.


