പി എസ്‌ സി പരീക്ഷാത്തട്ടിപ്പ്; കഴിഞ്ഞ മൂന്നു വര്‍ഷത്തെ റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തെ മുഴുവന്‍ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

മറ്റ് പരീക്ഷകളിലും സമാന തട്ടിപ്പ് നടന്നോ എന്ന് പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ക്രൈംബ്രാഞ്ച് പിഎസ് സി സെക്രട്ടറിക്ക് കത്തയച്ചു.

പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. നടപടി വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെയും അറിയിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടത്തിയ പരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും വിശദാംശങ്ങള്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതിലൂടെ സംശായാസ്പദമായ രീതിയിലുള്ള ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയില്‍ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

Top