ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറം:ഓണ്‍ ലൈന്‍ ക്ലാസ് മുടങ്ങിയതിന്റെ പേരില്‍ വളാഞ്ചേരിയില്‍ ദേവിക എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവേദയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.

ടിവിയോ, മൊബൈല്‍ ഫോണോ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദേവിക മനപ്രയാസം നേരിട്ടിരുന്നതായാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Top