മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇസ്മായിലിനാണ് അന്വേഷണ ചുതമല. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്.

എത്രയും വേഗം പ്രതികളെ കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ശേഷം വിലാപയാത്രയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളും പൊലീസ് അന്വേഷിക്കും.

മന്‍സൂര്‍ വധത്തില്‍ കസ്റ്റഡിയിലായ സി പി എം പ്രവര്‍ത്തകന്‍ ഷിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യില്‍ നിന്നും വീണുപോയ ആയുധമാകാമെന്നും പൊലീസ് പറയുന്നു.

 

 

Top