മദ്യപിച്ച് വാഹനമോടിച്ച ക്രൈംബ്രാഞ്ച് ഐ.ജി ജയരാജനെ സസ്പെന്‍ഡ് ചെയ്തു

police

തിരുവനന്തപുരം: മദ്യപിച്ച്‌ പൊലീസ് വാഹനത്തില്‍ സഞ്ചരിച്ച ക്രൈബ്രാഞ്ച് ഐ.ജി ജയരാജനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

ഉത്തരവില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇന്ന് ഒപ്പുവച്ചു. ഐ.ജിക്കെതിരെ നടപടി വേണമെന്ന് ഡി.​ജി.പി ലോക്നാഥ് ബെഹ്റ ശുപാര്‍ശ ചെയ്തിരുന്നു. ഡ്രൈവറെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച ക്രൈംബ്രാഞ്ച് ഐ.ജിയെയും ഡ്രൈവറെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അഞ്ചല്‍ – തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനു സമീപം ഐ.ജിയുടെ ഓദ്യോഗിക വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസുകാരന്‍ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഡ്രൈവറും ഐ.ജിയും മദ്യലഹരിയിലാണെന്ന് മനസ്സിലായത്.

ഉടന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്.ഐയും സംഘവുമെത്തി ഡ്രൈവറെ മാറ്റി വാഹനത്തോടൊപ്പം ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

വൈദ്യ പരിശോധനയില്‍ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

തുടര്‍ന്ന് ഐ.ജിയെ കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്കും കൊണ്ടുപോയി

Top