ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണം ; വി.ടി ബല്‍റാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

vt balram

കൊച്ചി : ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം എല്‍ എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്.

അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവാണ് പരാതിക്കാരന്‍.

കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയം അവസാനിപ്പിക്കണമെന്നുമായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Top